മാവേലിക്കര: മാവേലിക്കരയില്‍ വീണ്ടും തെരുവുനായ ആക്രമണം. തെക്കേക്കര ഗ്രാമപഞ്ചായത്ത് ലൈബ്രേറിയന്‍ പി.പ്രഭാകരന് (75) ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുറത്തികാട് ജംഗ്ഷനു സമീപമുള്ള പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും റോഡിലേക്കിറങ്ങുന്നതിനിടയില് തെരുവുനായ ആക്രമിക്കുകയായിരുന്നു.
കുറത്തികാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഇദ്ദേഹം ചികിത്സ തേടി. കുറച്ചു ദിവസം മുമ്പ് ഗ്രാമ പഞ്ചായത്ത് ലൈബ്രറിക്കു വടക്കു വശം താമസിക്കുന്ന സദാശിവനെ തെരുവുനായ കടിച്ചു പരിക്കേല്പിച്ചു.
സദാശിവന്റെ രണ്ട് ആട്ടിന്‍ കുട്ടികളെയും തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കുറത്തികാട് ജംഗ്്ഷനും പരിസരവും രാപകല്‍ ഭേദമില്ലാതെ തെരുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
നിരവധി ബൈക്ക് യാത്രികരാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഇവിടെ തെരുവുനായ്ക്കള്‍ കാരണം അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: