ചാരുംമൂട്: ഇടപ്പോണ്‍ ചെറുമുഖ കുരിശുംമൂട് ജംഗ്ഷനില്‍ റബ്ബര്‍ കടയ്ക്കും പുകപ്പുരയ്ക്കും തീ പിടിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും തക്കസമയത്തു ഇടപെട്ടതിനാല്‍ സമീപമുള്ള കടകള്‍ക്കും വീടുകള്‍ക്കും ഉണ്ടാകുമായിരുന്ന വന്‍ നാശനഷ്ടം ഒഴിവായി. ചെറുമുഖ സിബിഭവനത്തില് ഉത്തമന്റെ വീടിനോട് ചേര്‍ന്നുള്ള പുകപ്പുരയില്‍ സൂക്ഷിച്ചിരുന്ന റബ്ബറാണ് കത്തിനശിച്ചത്. റബര്‍ഷീറ്റു വ്യാപാരം നടത്തുന്ന ഉത്തമന് ഉണങ്ങാനുള്ള ഷീറ്റുകള്‍ പുകപ്പുരയില്‍ തീയുണ്ടാക്കി ഉണക്കാന്‍ ഇട്ടിരുന്നു. ഇന്നലെ രാവിലെ കടതുറക്കുന്നതിനു മുന്‍പായി പുക ഉയരുന്നതു ശ്രദ്ധയില്‍പ്പട്ട വീട്ടുകാരാണ് വിവരം നാട്ടുകാരേയും ഫയര്‍ഫോഴ്സിനേയും അറിയിച്ചത്. മാവേലിക്കരയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: