പാസ്‌പോര്‍ട്ട് അറ്റസ്‌റ്റേഷന് രണ്ട് കേന്ദ്രങ്ങള്‍ കൂടി

Friday 14 October 2016 8:38 pm IST

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് അറ്റസ്‌റ്റേഷന് വേണ്ടി തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസിനു കീഴില്‍ പുതുതായി രണ്ടു ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ നിലവിലുള്ള അറ്റസ്റ്റേഷന്‍ സെല്ലിനും ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ നാല് ബ്രാഞ്ച് സെക്രട്ടേറിയറ്റുകള്‍ക്കും പുറമേയാണിത്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് താഴെ പറയുന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. 1) വി.എഫ്. എസ് ഗ്ലോബല്‍, ഫസ്റ്റ് ഫ്്‌ളോര്‍, ഏഷ്യാറ്റിക് ബിസിനസ് സെന്റര്‍, ടി.സി 2/2408-3, ആറ്റിപ്ര വില്ലേജ്, കഴക്കൂട്ടം, തിരുവനന്തപുരം. കോണ്‍ടാക്ട് നമ്പര്‍- 02267866027,ഇമെയില്‍-tvm@attestations@vfshelpline.com 2) സുപര്‍ബ് എന്‍ര്‍പ്രൈസസ് ലിമിറ്റഡ്-സി.കെ ടവേര്‍സ്, സെക്കന്റ് ഫ്‌ളോര്‍, ടി.സി 26/929(3), പനവിള ജംഗ്ഷന്‍, തിരുവനന്തപുരം, ഫോണ്‍: 04712334134. ഇ-മെയില്‍: ്ോ@ലെുഹഴൃീൗു.രീാ സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.