മാവേലിക്കര: ഉടമയുടെ സുഹൃത്തെന്നു പരിചയപ്പെടുത്തി കടയിലെത്തിയ യുവാവ് ജീവനക്കാരിയെ കബളിപ്പിച്ചു പണം അപഹരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ഹരിശ്രീ ഓട്ടോ സ്പെയേഴ്സില് വെള്ളിയാഴ്ച ഉച്ചക്കാണു സംഭവം. കടയുടമയായ ശ്രീകുമാറിന്റെ സുഹൃത്തെന്നു പരിചയപ്പെടുത്തിയ ആള് 5000 ജീവനക്കാരയോട് ആവശ്യപ്പെട്ടു. അത്രയും തുക ഇല്ലെന്നു പറഞ്ഞപ്പോള്‍ ശ്രീകുമാറിനോട് ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച്് കടയിലുള്ള പണം തരാന്‍ ശ്രീകുമാര്‍ പറഞ്ഞതായി ജീവനക്കാരിയെ വിശ്വസിപ്പിച്ചു. 1200 രൂപ വാങ്ങി കടന്നു കളഞ്ഞു. പിന്നീടാണ് ഇതു തട്ടിപ്പാണെന്നു ബോധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: