കണ്ണൂര്‍: തോട്ടടയില്‍ ആര്‍എസ്എസ് സംഘം ബോംബെറിഞ്ഞതായുള്ള പ്രചരണം വ്യാജമാണെന്നും ഇത്തരത്തിലുള്ള സംഭവം ഈ മേഖലയില്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി മേഖലാ കമ്മറ്റി അറിയിച്ചു. കഴിഞ്ഞദിവസത്തെ ഹര്‍ത്താല്‍ ദിനത്തില്‍ പോലീസും നാട്ടുകാരും നോക്കിനില്‍ക്കെ നമ്പറില്ലാത്ത ഒരു ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന സാമൂഹ്യ വിരുദ്ധര്‍ പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത് സംഘപ്രവര്ത്തകാണ് നടത്തിയത് എന്ന വ്യാജപ്രചരണമാണ് സിപിഎം നടത്തുന്നത്. ഇതുമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി എടക്കാട് മേഖലാ കമ്മറ്റി അറിയിച്ചു. ഏരിയാ കമ്മറ്റി പ്രസിഡണ്ട് രഞ്ചിത്ത് നാവത്ത് അധ്യക്ഷത വഹിച്ചു. സുമഞ്ജിത്ത്, ജയരാജ്, അമല്‍, ബാബു ഒതയോത്ത്, അശ്വിനി കുമാര്‍, ജ്യോതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: