ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യാലയം സമര്‍പ്പണം 31ന്

Friday 14 October 2016 9:32 pm IST

ചെങ്ങന്നൂര്‍: ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യാലയത്തിന്റെ സമര്‍പ്പണം 31ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി നിര്‍വ്വഹിക്കും. വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍ ചടങ്ങില്‍ ആദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ശ്രീശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും. സഭാഗൃഹം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവനും ഗ്രന്ഥശാല അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാറും സമര്‍പ്പിക്കും. തുടര്‍ന്ന് കലാപരിപാടികള്‍, സെമിനാര്‍, കുടുംബ സംഗമം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിലായി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 9300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായിട്ടാണ് കാര്യാലയം നിര്‍മ്മിച്ചിരിക്കുന്നത്. 1960 കാലഘട്ടത്തില്‍ ചെങ്ങന്നൂരില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച സമയത്ത് എറണാകുളം വിഭാഗിന്റെയും പിന്നീട് കോട്ടയം വിഭാഗിന്റെയും ഭാഗമായിരുന്നു ചെങ്ങന്നൂര്‍. 1989ലാണ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തി ശബരിഗിരി വിഭാഗ് രൂപീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.