സുജേഷ് വധശ്രമം ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Friday 14 October 2016 9:32 pm IST

ഇരിട്ടി: മുഴക്കുന്ന് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സുജേഷ് പാലക്കലിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ കൂടി ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍ അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാലായിലെ ടി.പി.നിധിന്‍ (21) ആണ് അറസ്റ്റിലായത്. ഈ കേസ്സില്‍ മുന്‍പ് 12 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ആയിരുന്നു കേസ്സിനാസ്പദമായ സംഭവം. കടുക്കാപാലത്ത് തന്റെ സുഹൃത്തിന്റെ വീട് പണി സ്ഥലത്ത് എത്തിയ സുജേഷിനെ സിപിഎം സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സുജേഷ് ഏറെ ദിവസത്തെ ചികിത്സക്ക് ശേഷമാണു ആശുപത്രി വിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.