കണ്ണൂര്‍: 2016-17 വര്‍ഷം ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണ ധനസഹായം ലഭിക്കുന്നതിന് അര്‍ഹരായ മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ദാരിദ്ര്യരേഖാ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായോ, ഭാര്യയുടെ/ഭര്‍ത്താവിന്റെ പേരിലോ വാസയോഗ്യമായ വിടില്ലായെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിയില്‍ നിന്നും), സ്വന്തം പേരിലോ, ഭാര്യയുടെ പേരിലോ മുമ്പ് ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിയില്‍ നിന്നും) എന്നിവയും ഹാജരാക്കണം. അപേക്ഷാഫോറം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 22 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് മത്സ്യഭവനുകളില്‍ ലഭിക്കണം. ഫോണ്‍ : 0497 2731081.
പ്രതികരിക്കാൻ ഇവിടെ എഴുതുക: