കണ്ണൂര്‍ : ഇന്നലെ കണ്ണൂര്‍ സിറ്റിയില്‍ പട്ടാപകല്‍ നടന്ന ഫാറൂഖിന്റെ കൊലപാതകം രാഷ്ര്ടീയ കൊലപാതകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ലഘൂകരിക്കരുതെന്നും സംഭവത്തിന്റെ യഥാര്‍ഥ വസ്തുത വെളിച്ചത്തുകൊണ്ടു വരണമെന്നും കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കൂടിയാണ് ഇന്നലെ കൊല്ലപ്പെട്ട ഫാറൂഖ്. പട്ടാപ്പകല്‍ നാട്ടുക്കാരും പോലീസും നോക്കി നില്‍ക്കെ ആസൂത്രിതമായി വളരെ നിഷ്ഠൂരമായി കൊലപെടുത്തിയ സംഭവത്തില്‍ കെഎസ്സിഡബ്ലു എഫ് സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഈ സംഭവത്തെ ഗുണ്ടാ അക്രമമായും മയക്കു മരുന്ന് മാഫിയയുടെ അക്രമവുമായും ചിത്രീകരിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ അഭിപ്രായമുണ്ട്. എന്നാല്‍ ഈ കൊലപാതകത്തിന്റെ സത്യാവസ്ത പുറത്തു കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പും മറ്റു ബന്ധപ്പെട്ടവരോടും അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഫാറൂഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ അനുശോചന യോഗവും മൗനജാഥയും സംഘടിപ്പിച്ചുവെന്നും ഭാരവാഹികള്‍ അറിയിച്ചു. എം.എം.കെ സിദ്ധിക്ക്, എം.പി.രത്നാകരന്, ടി.ടി.അബൂബക്കര്‍കോയ, സൈനുദ്ദീന്‍ പടന്നക്കാട്, ഹനീഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: