ശിവഗിരി: ശിവഗിരിമഠം ഗുരുധര്‍മ്മപ്രചരണസഭാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന ശ്രീശാരദാപ്രതിഷ്ഠാ ശതാബ്ദി സ്മാരക സ്കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 10ന് ശിവഗിരിമഠത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ബിരുദാനന്തര തത്തുല്യ പഠനം നടത്തുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റും ക്യാഷ്അവാര്‍ഡും ഉള്‍ക്കൊള്ളുന്നതാണ് സ്കോളര്‍ഷിപ്പ്.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ആമുഖപ്രഭാഷണവും ട്രസ്റ്റ് ട്രഷറര്‍ സ്വാമി പരാനന്ദ, മുന്‍ ട്രഷര്‍ സ്വാമി വിശാലാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാന്‍സലര്‍ എം.എസ്. ഫൈസല്ഖാന് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ചെങ്കല്‍ സുധാകരന് പഠന ക്ലാസ് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: