നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരുതംകോട് വാര്‍ഡില്‍ ബിജെപി തെരഞ്ഞെടുപ്പ് കണ്വന്ഷന് നടന്നു. ബിജെപി അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൂതംകോട് സജികുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. മരുതംകോട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളം സര്‍ക്കാര്‍ ഉദ്യേഗസ്ഥയായി നിയമിതയായ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 21നാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: