മുംബൈ: 26/11 മുംബൈ ഭീകരാക്രമണസമയത്ത് പോലീസിനെ സഹായിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സീസര്‍ എന്ന നായ ചത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച മുംബൈയിലാണ് അന്ത്യം. ബോംബ് സ്ക്വാഡിന്റെ ഭാഗമായിരുന്നു സീസര്‍. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സീസര്‍ മാത്രമാണ് ആക്രമണത്തെ അതിജീവിച്ചത്. പോലീസിന്റെ സഹായികളായിരുന്ന മറ്റു നായകളെല്ലാം ചത്തിരുന്നു.
ഭീകരര്‍ മൂന്നു ദിവസം തമ്പടിച്ചിരുന്ന നരിമാന് ഹൗസിലെ സൈനിക നീക്കങ്ങളിലും സീസര്‍ പങ്കാളിയാവുകയും നിരവധിയാളുകളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ 2006ലെ ട്രെയിന്‍ സ്ഫോടനം, 2011ലെ മുംബൈ ആക്രമണ പരമ്പര തുടങ്ങിയ ആക്രമണങ്ങളിലും അന്വേഷണ സംഘങ്ങളുടെ ഭാഗമായി സീസര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: