അഭിപ്രായ വോട്ടെടുപ്പില്‍ ഹിലരി

Friday 14 October 2016 9:53 pm IST

വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലെ അഭിപ്രായ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് വിജയ സാധ്യത. തൊട്ടടുത്ത എതിരാളി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഹിലരിക്ക് വ്യക്തമായ ലീഡുണ്ട്. ഹിലാരിക്ക് 45 ശതമാനം ട്രംപിന് 38 ശതമാനം ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ ഗാരി ജോണ്‍സണ് ഏഴ് ശതമാനം ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയ്ന്‍സ് മൂന്നു ശതമാനം എന്നിങ്ങനെയാണ് ഫോക്‌സ് ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വോട്ടിങ് നില. 6.7 ശതമാനമാണ് ട്രംപിനേക്കാള്‍ ഹിലരിക്കുള്ള ലീഡെന്ന് റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് നടത്തിയ സര്‍വ്വെയില്‍ പറയുന്നു. നോര്‍ത്ത് കരോലിന,ഫ്‌ളോറിഡ തുടങ്ങിയ സുപ്രധാന കേന്ു്രങ്ങളിലെല്ലാം ഹിലരി തന്നെയാണ് മുന്‍പില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.