വ്യാപക പ്രതിഷേധം

Friday 14 October 2016 10:13 pm IST

കുമ്പള: ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പള ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും, പൊതുയോഗവും നടത്തി. പ്രതിഷേധമാര്‍ച്ചിന് ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കരആള്‍വ, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, എസ് സി-എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശങ്കര, മണ്ഡലം വൈസ് പ്രസിഡന്‍് കെ.വിനോദന്‍, ഗംഗാധരന്‍, മധുസൂദനന്‍, അനില്‍ഷെട്ടി, പഞ്ചായത്തംഗങ്ങളായ രമേഷ് ഭട്ട്, സുജിത്ത്‌റൈ, ഹരീഷ്ഗട്ടി, വസന്തകുമാര്‍, ഗോപാല പൂജാരി, സുജന എന്നിവ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കരആള്‍വ, പുഷ്പരാജ്, സന്ദീപ് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം: നീലേശ്വരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.പി.രാഘവന്‍, കൃഷ്ണകുമാര്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി മുകേഷ് മൂലപ്പള്ളി, പി.എം.പ്രമോദ്, ടി.രാധാകൃഷ്ണന്‍, സന്തോഷ് മന്ദംപുറം, വി.കൃഷ്ണകുമാര്‍, സുനില്‍ ചാത്തമത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മടിക്കൈ: കണ്ണൂര്‍ പിണറായിലെ ബിജെപി പ്രവര്‍ത്തകന്‍ കെ.പി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ മടിക്കൈയില്‍ പ്രകടനം നടത്തി. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ.കൃഷ്ണന്‍, ബിഎംഎസ് കാഞ്ഞങ്ങാട് മേഖല സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കല്യാണം തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്പിലോട്ട് നിന്നാരംഭിച്ച പ്രകടനത്തിന് കൃഷ്ണന്‍ ഏച്ചിക്കാനം, ഓംപ്രകാശ്, ടി.ചന്ദ്രന്‍, ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, പി.മനോജ്, രമേശന്‍ തൈവളപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.