ഗദ്ദിക: അപേക്ഷ ക്ഷണിച്ചു

Friday 14 October 2016 10:15 pm IST

കാസര്‍കോട്: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗദ്ദിക-2016-17 എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നു. പാരമ്പര്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനത്തിലേര്‍പ്പെട്ടിട്ടുളള വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, സംഘടനകള്‍, സൊസൈറ്റികള്‍ എനനിവര്‍ക്ക് പ്രദര്‍ശന വിപണന മേളയില്‍ പങ്കെടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും അവസരമൊരുക്കും. താല്‍പ്പര്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ഉല്‍പ്പന്നങ്ങളുടെ ശരിയായ വിവരം, അപേക്ഷകരുടെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 24 ന് വൈകുന്നേരം അഞ്ച് മണിക്കകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. പൈതൃകമായ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമെ പരിഗണിക്കുകയുളളൂ. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 04712 737218, 04712 315375.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.