എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ ദേവസ്വം ക്ഷേത്രങ്ങളുടെ സമഗ്രമായ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പേട്ട കൊച്ചമ്പലത്തിന്റെ നിലവിലുള്ള പ്രവേശന കവാടം മാറ്റി അമ്പലത്തിന് നേരെ പടിഞ്ഞാറ് വശത്തേക്ക് വാതില്‍ തുറക്കുക, ഗണപതി ക്ഷേത്രം നിര്‍മ്മിക്കുക, തേങ്ങാ വില്‍ക്കാനും, ഉടയ്ക്കാനുമുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക, വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍, തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുന്ന മൈതാനങ്ങള്‍ ഇന്റര്‍ലോക്ക് ചെയ്ത് സുരക്ഷിത മാക്കുക, ക്ഷേത്ര കുളിക്കടവ് നവീകരണം അടക്കം ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സമ്പൂര്‍ണ്ണമായി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: