അനധികൃത കെട്ടിടനിര്‍മ്മാണം: ഉദ്യോഗസ്ഥര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

Friday 14 October 2016 10:27 pm IST

മൂവാറ്റുപുഴ: പുറമ്പോക്കുഭൂമിയും നിലവും നികത്തി കെട്ടിടനിര്‍മ്മാണത്തിന് സ്വകാര്യ വ്യക്തിയെ വഴിവിട്ട് സഹായിച്ച റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ആയവന ഏനാനല്ലൂര്‍ തോപ്പില്‍ ടി.എം. മക്കാറാണ് ആയവന പഞ്ചായത്ത് സെക്രട്ടറിയായിരുന്ന രാജന്‍, അഡീഷണല്‍ തഹസീല്‍ദാര്‍ സാബിര്‍ മുഹമ്മദ്, ഭൂവുടമ പടിഞ്ഞാറെ പുന്നമറ്റം പടിഞ്ഞാറെ ചാലില്‍ പി.എ.ഷാജഹാന്‍, ഇദ്ദേഹത്തിന്റെ ഭാര്യ സിര്‍ഷ ഷാജഹാന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ മദ്ധ്യമേഖലാ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വ്യാജരേഖയിലൂടെ 20സെന്റ് സ്ഥലവും പുറമ്പോക്ക് ഭൂമിയും ഇതിലൂടെയുള്ള തോടും നികത്തുകയും കെട്ടിടം നിര്‍മിച്ചതോടെ മൂവാറ്റുപുഴ-കാളിയാര്‍ റോഡില്‍ വെള്ളകെട്ട് വ്യാപകമായെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനെതിരെയുള്ള പരാതിയെ തുടര്‍ന്ന് ആര്‍ഡിഒ തടസ്സ ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഇത് മുഖവിലയ്‌ക്കെടുക്കാതെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.