സിപിഎം അക്രമം; പിണറായി, വേങ്ങാട് പ്രദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

Friday 14 October 2016 11:15 pm IST

സിപിഎം സംഘം വീട് അടിച്ചു തകര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാതിരിയാട്ടെ മീനീഷിന്റെ വീട്ടിലെത്തിയ സംഘപരിവാര്‍ നേതാക്കള്‍ വീനീഷിന്റെ അമ്മൂമ്മ ജാനുവിനെ സമാശ്വസിപ്പിക്കുന്നു

കണ്ണൂര്‍: സിപിഎം ക്രൂരതക്കിരയായി സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ സാന്ത്വന സ്പര്‍ശവുമായി സംഘപരിവാര്‍ സംഘടന നേതാക്കളെത്തി. പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ പരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളാണ് നേതാക്കള്‍ ഇന്നലെ സന്ദര്‍ശിച്ചത്.

സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാര്‍ ഈറനണിഞ്ഞ കണ്ണുകളുമായി നേതാക്കള്‍ക്കു മുമ്പില്‍ സിപിഎമ്മുകാരില്‍ നിന്നും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചു. നവജിത്ത്, മിനീഷ്, ഷാജി, സജേഷ്, സുമേഷ്, ശങ്കരനെല്ലൂരിലെ രവീന്ദ്രന്‍, ദിനേശന്‍ എന്നിവരുടെ വീടുകളും പടുവിലായിലിലെ രാഹുല്‍, വിഷ്ണുപ്രസാദ്, രൂപേഷ്, തുടങ്ങിയവരുടെ വീടുകളും കീരിയോട് സ്‌കൂളിന് സമീപമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിവേകിന്റെ വീടും ഊര്‍പ്പള്ളിയിലെ അഭിലാഷ് എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫര്‍ണിച്ചര്‍ കടയും ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയംഗം അഞ്ചരക്കണ്ടിയിലെ കെ.കെ.സുധീറിന്റെ ടൈലറിങ്ങ് ഷോപ്പും സിപിഎമ്മുകാര്‍ തകര്‍ത്ത സംഘപരിവാര്‍ സംഘടനകളുടെ കാര്യാലയങ്ങളായി പ്രവര്‍ത്തിക്കുന്ന ചാമ്പാട്ടെ വിവേകാനന്ദ സേവാകേന്ദ്രവുമാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്.

ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്‍, ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് എ.വിനോദ്, ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, കെ.ഗിരീഷ്, രഞ്ജിത്ത്, നേതാക്കളായ പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍, എ.പി.പുരുഷോത്തമന്‍, ഒ.കെ.രാഗേഷ്, എം.കെ.പ്രദീപന്‍, കെ.സജീവന്‍, മോഹനന്‍ മാനന്തേരി, വി.വി.ചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, ബിജു ഏളക്കുഴി, എന്‍.ഹരിദാസ്, ആര്‍.കെ.ഗിരിധരന്‍, പി.ആര്‍.രാജന്‍, ഹരീഷ് ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.