ന്യൂദല്‍ഹി: ഐഎസ്എല്ലില്‍ ഇന്ന് ദല്‍ഹി ഡൈനാമോസും നോര്‍ത്ത്ഈസ്റ്റും മുഖാമുഖം. ദല്‍ഹിക്കെതിരെ ആദ്യ ജയമാണ് നോര്‍ത്ത്ഈസ്റ്റ് ലക്ഷ്യമിടുന്നത്.
നാല് കളികളില്‍ മൂന്നു ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെ ഒന്നാമത് നോര്‍ത്ത്ഈസ്റ്റ്. രണ്ടു കളികളില്‍ ജയവും സമനിലയുമായി ഡൈനാമോസ് നാലാമത്. ഈ സീസണില്‍ ആദ്യമായാണ് ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ പന്തുതട്ടാനെത്തുന്നത്.
കഴിഞ്ഞ സീസണുകളില്‍ ദല്‍ഹിയും നോര്‍ത്ത്ഈസ്റ്റും നാലു കളികളില്‍ മുഖാമുഖമെത്തിയപ്പോള്‍, ഗോഹട്ടിയിലെ രണ്ടും ദല്‍ഹി ജയിച്ചു. ദല്‍ഹിയില്‍ രണ്ടും സമനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: