കൊച്ചി: ഐഎസ്എല്‍ ഫൈനലിന് വേദിയാവാനുള്ള കൊച്ചിയുടെ സാധ്യതക്ക് പിന്തുണ നല്കി ദല്‍ഹി മാര്‍ക്വീ താരം ഫ്ളോറന്റ് മലൂദയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കൊച്ചിയിലെ മത്സരം കഴിഞ്ഞ് ദല്‍ഹിയില്‍ തിരിച്ചത്തെിയ ശേഷമാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
കൊച്ചിയിലേക്കുള്ള നീണ്ട യാത്ര കഴിഞ്ഞു. ഡിസംബറില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന് കൊച്ചിയില്‍ വീണ്ടുമത്തൊനാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി, ഒക്ടോബര്‍ 10ന് മലൂദ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
ഫൈനല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തന്നെയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡിസംബര്‍ 18ന് ഞായറാഴ്ച്ചയാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: