ലണ്ടന്‍: ബ്രിട്ടീഷ് ചരിത്രത്തിലെ മികച്ച അത്ലറ്റുകളില് ഒരാളായ ഹെപ്റ്റാത്തലണ്‍ താരം ജെസിക എന്നിസ് ഹില്‍ വിരമിച്ചു. ലണ്ടന്‍ നഗരം ആതിഥേയത്വം വഹിച്ച 2012 ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ജെസികയ്ക്ക് റിയൊയില്‍ വെള്ളി നേടാനെ ആയുള്ളു.
ജീവിതത്തില്‍ എടുക്കേണ്ടി വന്ന ഏറ്റവും കടുത്ത തീരുമാനമെന്നാണ് ഇതിനെ ജെസിക വിശേഷിപ്പിച്ചത്. റിയൊയില്‍ വെള്ളിയിലൊതുങ്ങിയതില് നിരശായുണ്ടായിരുന്നു നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ ജെസികയ്ക്ക്. ഒളിമ്പിക് സ്വര്‍ണം നേടിയ മൈതാനത്ത് ലോക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ താരമുണ്ടാകില്ല. അടുത്ത വര്‍ഷം ലണ്ടനിലാണ് ലോക ചാമ്പ്യന്‍ഷിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: