ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പേമാ ഖാണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ബിജെപി ചേരും. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് താമിയോ താഗയാകും മന്ത്രിയെന്നാണ് സൂചന.
ഇതോടെ അരുണാചല്‍ ബിജെപിക്ക് അധികാരമുള്ള പതിനാലാം സംസ്ഥാനവും പ്രാദേശിക കക്ഷികളുമായി അധികാരം പങ്കിടുന്ന ആറാമത്തെ സംസ്ഥാനവുമാകും. കഴിഞ്ഞ മാസമാണ് മുന്‍മുഖ്യമന്ത്രി നബാം തൂക്കിയൊഴികെ പേമയടക്കം മുഴുവന്‍ അംഗങ്ങളും കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നത്. ബിജെപി പിന്തുണയോടെയാണ് അവര്‍ സര്‍ക്കാരുണ്ടാക്കിയത്.
ഈ മാസമാദ്യം ഖാണ്ഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സര്‍ക്കാരില്‍ ചേരാന്‍ ബിജെപിയെ ക്ഷണിച്ചിരുന്നു. ബിജെപി ചേര്‍ന്നാല്‍ അത് സര്‍ക്കാരിന് സ്ഥിരത നല്‍കുമെന്നും ഖാണ്ഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: