ന്യൂദല്‍ഹി: കശ്മീരില്‍ വീണ്ടും സൈന്യത്തിന് നേരെ ഭീകരാക്രമണം. സശസ്ത്ര സീമാബലിന്റെ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. എട്ട് സൈനികര്‍ക്ക് പരിക്കേറ്റു.
പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെ ശ്രീനഗര്‍ അതിര്‍ത്തിയിലുള്ള സാക്കുറയിലാണ് ആക്രമണം. രക്ഷപെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: