മോദി-സീജിന്‍ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Saturday 15 October 2016 12:39 am IST

പനജി: ഗോവയിലെ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരത മോദി അവതരിപ്പിച്ചേക്കും. ചൈനയുടെ വാണിജ്യ ഇടനാഴിക്ക് പാക് ഭീകരര്‍ ഭീഷണിയാകുമെന്ന ആശങ്ക ജിന്‍പിങ്ങിനുണ്ട്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഭാരതത്തിന്റെ ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ ചൈന തടഞ്ഞതും ആണവ വിതരണ സംഘത്തില്‍ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ക്ക് ചൈന തടയിട്ടതും മോദി ഉന്നയിക്കും. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയില്‍ ഭാരതത്തിനുള്ള ആശങ്ക മോദി ജിന്‍പിങ്ങിനെ അറിയിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.