ചേര്‍ത്തല: സംസ്ഥാനത്ത് മത്സരാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ നിന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.ചേര്‍ത്തല നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രോത്സാഹന ത്തിനായി മന്ത്രി പി.തിലോത്തമന് സംഘടിപ്പിച്ച മികവ് 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ കമ്പസുകളെയും മയക്കുമരുന്നു പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്.ഇതിന് ജനകീയ സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസമല്ലാതെ മറ്റു സബ്രദായങ്ങളൊന്നും സംസ്ഥാനത്ത് ഇനി അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന് അധ്യക്ഷനായി.പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: