തൊടുപുഴ: കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപ്പാസ് റോഡിലെ കുഴി വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇവിടെ വിമലാലയം പബ്ബിക്ക് സ്കൂളിന് സമീപം ചെറിയ കയറ്റത്താണ് നടുറോഡില്‍ അരയടിയോളം താഴ്ചയില്‍ കുഴി രൂപപെട്ടിക്കുന്നത്. മഴപെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് മൂലം കുഴി കാണാതെയെത്തുന്ന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. സ്ഥിരമായി യാത്രചെയ്യുന്നവര്‍ പോലും ഇവിടെ വീഴുന്നതായി സമീപത്തെ വ്യാപാരികളും പറയുന്നു. ഇരു ചക്രവാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുന്നതും അപകടം ഉണ്ടാക്കുന്നുണ്ട്. ഈ റോഡില്‍ തന്നെ സമീപത്തായി ന്യൂമാന്‍ കോളേജിനടുത്തും പമ്പിന് സമീപത്തും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ മഴയ്ക്ക് മുമ്പ് രൂപപ്പെട്ട ഇവയൊന്നും യഥാസമയത്ത് റീ ടാര്‍ ചെയ്യാനുള്ള നടപടി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ലെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: