കോട്ടയം: വിശ്വകര്‍മ്മജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിയമിച്ച ഡോ.ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വിഎസ്എസ് കോട്ടയം ജില്ലാ സംയുക്ത കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരമ്പരാഗത തൊഴിലുകളായ ഇരുമ്പ്പണി, മരപ്പണി. സ്വര്‍ണപ്പണി തുടങ്ങിയ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് പുതിയ തീരുമാനങ്ങളെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആര്.സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഉദയഭാനു, പി.ടി.രംഗനാഥന്, ആര്.സുരേഷ്കുമാര്‍, പി.പി.ജനാര്ദ്ദനന്, സി.ആര്.ബിജുമോന്, എ.രാജന്, കെ.കെ.രാജപ്പന്, എം.പി.രവി, കെ.ഡി.നടരാജന്, കെ.വി.ഷാജി, സരസമ്മ കൃഷ്ണന്, സോമന് കെഴുവംകുളം, ബി.ജി.കൃഷ്ണന്‍കുട്ടി, കെ.ബി.ബിജുമോന്, സദാശിവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: