കോട്ടയം: തിരുനക്കര ടാക്സി സ്റ്റാന്‍ഡിലെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം കെ.എന്‍.ഷണ്മുഖദാസിന്റ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. സിഐടിയു ജനറല്‍ സെക്രട്ടറി സത്യനേശന്, ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന് നായര്‍, ഐഎന്‍ടിയുസി സെക്രട്ടറി സന്തോഷ് കുമാര്‍, കുര്യന് ജോയി എന്നിവര്‍ സംസാരിച്ചു. പി.ജി.ഗോപാലകൃഷ്ണന് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.കെ.ഷാജിയെ(സിഐടിയു)കോ-ഓര്‍ഡിനേഷന്‍ കണ്‍വീനറായും ജോ.കണ്‍വീനറായി അജയകുമാര്‍(ബിഎംഎസ്്), ജോണ്‍ കുരുവിള(ഐഎന്‍ടിയുസി)യും 15അംഗ കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു. കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ത്തലാക്കണമെന്നും കള്ളടാക്സി, റെന്റുകാര് എന്നിവയെ നിയന്ത്രിക്കണമെന്നും പ്രമേയം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: