ഇളങ്ങുളം: ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 16 മുതല്‍ 23 വരെ നടക്കും. സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദരാണ് യജ്ഞാചാര്യന്‍. 16ന് വൈകിട്ട് 6.30ന് എന്‍എസ്എസ് പൊന്‍കുന്നം യൂണിയന് പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേവസ്വം പ്രസിഡന്റ് ഇ.ഡി. നാരായണന് നായര്‍ അധ്യക്ഷത വഹിക്കും. എന്‍. രമാദേവി ആമുഖപ്രഭാഷണം നടത്തും.
17ന് രാവിലെ 7ന് മേല്‍ശാന്തി അനില്‍ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നിര്‍വഹിക്കും. യജ്ഞദിവസങ്ങളില്‍ രാവിലെ 6.30ന് പാരായണം, 11.30ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് സമൂഹപ്രാര്‍ഥന, ഭജന, ധ്യാനം എന്നിവ നടക്കും.
20ന് വൈകിട്ട് 5.15ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 21ന് വൈകിട്ട് 5.15ന് സര്‍വൈശ്വര്യപൂജ. 22ന് രാവിലെ 10.30ന് നവഗ്രഹപൂജ. 23ന് രാവിലെ 10ന് അവഭൃഥസ്നാന ഘോഷയാത്ര, 1.30ന് പ്രസാദമൂട്ട്.
കാഞ്ഞിരപ്പള്ളി: ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞം ഇന്ന് ആരംഭിക്കും. 23നാണ് യജ്ഞസമാപനം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് ഒ. കെ. കൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരര് ഭദ്രദീപപ്രകാശനം നിര്‍വ്വഹിക്കും. മുംബൈ ചന്ദ്രശേഖരവര്മ്മയാണ് യജ്ഞാചാര്യന്‍.
വൈകിട്ട് ഏഴിന് മാഹാത്മ്യ പാരായണം 17 മുതല്‍ 21 വരെ ദിവസവും വെളുപ്പിന് 5.30ന് ഗണപതി ഹോമം, 6.30ന് സമൂഹപ്രാര്‍ത്ഥന, 7 മുതല്‍ ഭാഗവത പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്. കൂടാതെ 17ന് വൈകിട്ട് 4.30ന് വരാഹാവതാരം ഏഴിന് പ്രഭാഷണം, 18ന് വൈകിട്ട് 4.30ന് ഭദ്രകാളി അവതാരം, 19ന് വൈകിട്ട് അഞ്ചിന് സര്‍വ്വൈശ്വര്യ പൂജ, 6.30ന് നരസിംഹാവതാരം.
20ന് വൈകിട്ട് 5.30ന് ശ്രീകൃഷ്ണാവതാരം, 21ന് വൈകിട്ട് 6.30ന് രുഗ്മിണീ സ്വയംവരം, 22ന് വെളുപ്പിന് 5.30ന് ഗണപതി ഹോമം, 6.30ന് സമൂഹപ്രാര്‍ഥന, ഏഴു മുതല്‍ ഭാഗവത പാരായണം, പ്രഭാഷണം,7.30 മുതല്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന, 10ന് നവഗ്രഹ പൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് ഏഴിന് പ്രഭാഷണം. 23ന് വെളുപ്പിന് 5.30ന് ഗണപതി ഹോമം, 6.30ന് സമൂഹപ്രാര്‍ഥന, ഏഴു മുതല്‍ ഭാഗവത പാരായണം, പ്രഭാഷണം, 9.30ന് സ്വര്‍ഗ്ഗാരോഹണം, കല്‍ക്കി അവതാരം, 11.30ന് അവഭൃഥസ്നാനം, തുടര്‍ന്ന് യജ്ഞസമര്‍പ്പണം, മഹാദീപാരാധന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: