കോഴിക്കോട്: ഇത്തവണത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന്. സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണിത്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
എം. മുകുന്ദന് അധ്യക്ഷനും സേതു, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തീദേവി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ക്ക് സി. രാധാകൃഷ്ണന് അര്‍ഹനായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: