കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ ജ്ഞാന, വിജ്ഞാനമേള – ശാസ്ത്രതരംഗില് തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി, 135 പോയിന്റ്. 126 പോയന്റുമായി കോട്ടയം രണ്ടാം സ്ഥാനവും 107 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബാലവിഭാഗത്തില്‍ തൃശൂര്‍ (47), കോട്ടയം (24), എറണാകുളം (20) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കിഷോര്‍ വിഭാഗത്തില്‍ കോട്ടയം (60), തൃശൂര്‍ (56), കോഴിക്കോട് (33) ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോള്‍ തരുണ വിഭാഗത്തില്‍ 62 പോയിന്റ് നേടി കോഴിക്കോട് ഒന്നാമതെത്തി. കോട്ടയം ജില്ല 40 പോയിന്റുമായി രണ്ടാം സ്ഥാനവും 32 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.
മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. വേണുഗോപാല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. ശങ്കരന് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്രമേള പ്രമുഖ്, മോഹനന്, ജില്ലാ സെക്രട്ടറി ഭാസ്ക്കരന്‍, വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ സി. ചെന്താമരാക്ഷന്, വൈസ് പ്രിന്‍സിപ്പല്‍ ആര്. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ നടന്ന ചടങ്ങില്‍ കോഴിക്കോട് എന്‍ഐടി കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ.ജി. ഉണ്ണികൃഷ്ണന് മേള ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വേണുഗോപാല്‍ ആശംസ നേര്‍ന്നു. വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് സ്വാഗതവും ശാസ്ത്രമേള പ്രമുഖ് മോഹനന് നന്ദിയും പറഞ്ഞു. വിദ്യാഭാരതി ക്ഷേത്രീയ ജ്ഞാന വിജ്ഞാനമേള, ഇന്ന് വേദവ്യാസ വിദ്യാലയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ ദേശീയ ജോയിന്റ് സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മേള ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: