തമിഴ്‌നാട്ടില്‍ പുതിയ ഗവര്‍ണര്‍ ഉടന്‍

Saturday 15 October 2016 10:30 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ ഗവര്‍ണറെ നിയമിക്കുന്നു. കെ. റോസയ്യക്ക് ശേഷം ഗവര്‍ണര്‍ തസ്തിക ഒഴിഞ്ഞാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ആയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. വനിതാ ഗവര്‍ണറെയാണ്, ഭരണകാര്യങ്ങള്‍ നോക്കാനാവാതെ ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആഗ്രഹിക്കുന്നതെന്നും ആനന്ദിബെന്‍ പട്ടേലിനോട് അനുകൂല നിലപാടാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. സ്ഥിരീകരിച്ചിട്ടില്ല. മഹരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനാണ് നിലവില്‍ തമിഴ്‌നാടിന്റെ ചുമതല. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ധനമന്ത്രി പനീര്‍ ശെല്‍വത്തിന് കൈമാറിയിരുന്നു. ഡിഎംകെ നേതാവ് എം. കരുണാനിധി ഇതിനെ ചോദ്യം ചെയ്തിരുന്നു. ജയലളിത അനുവാദം നല്‍കാനോ ഫയല്‍ ഒപ്പിടാനോ സാധ്യതയില്ലെന്നാണ് ഡിഎംകെ ഉയര്‍ത്തുന്ന വാദം. കരുണാനിധിയുടെ ഭാര്യയും കനിമൊഴി എംപിയുടെ അമ്മയുമായ രാജാത്തി അമ്മാള്‍ ആശുപത്രിയിലെത്തിയെങ്കിലും ജയയെ കാണാനായില്ല. ജയലളിതയുടെ ആരോഗ്യനിലയില്‍ ദുഃഖിതനായ ഒരു എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കൂടി ആത്മഹത്യ ചെയ്തു. ഒരാഴ്ച്ചയില്‍ രണ്ടാമത്തെ ആത്മഹത്യ.ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് 40 ല്‍ അധികം പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.