തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി, സ്വച്ഛ് ഭാരത് മിഷന് തുടങ്ങിയവയടക്കമുള്ള പദ്ധതികളുടെ അവലോകനത്തിനായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഉന്നത ഉദ്യോഗസ്ഥ സംഘവും എത്തും. 18ന് തലസ്ഥാനത്തെത്തുന്ന മന്ത്രിയും സംഘവും കേന്ദ്രനഗര മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഔദ്യോഗിക ചര്‍ച്ചകളും നടത്തും. സ്മാര്‍ട്ട് സിറ്റി മിഷന്, സ്വച്ഛ് ഭാരത് മിഷന്, അടല്‍ മിഷന് ഫോര്‍ റെജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന്, നാഷണല്‍ ഹെറിറ്റേജ് സിറ്റി ഡെവലപ്പ്മെന്റ് ആന്‍ഡ് ഓഗ്മെന്റേഷന് യോജന, പ്രധാന് മന്ത്രി ആവാസ് ജോയന, ദീന് ദയാല്‍ അന്തോദയ യോജന-നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷന് തുടങ്ങി പ്രധാനമായും 6 പദ്ധതികളാണ് കേന്ദ്രനഗര വികസന മന്ത്രാലയം നടപ്പാക്കിവരുന്നത്. ഈ പദ്ധതികളുടെ സംസ്ഥാനതല അവലോകനവും നടപ്പാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളും ഉള്‍പ്പെടെ സമഗ്രമായ ചര്‍ച്ചയാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: