പാലക്കാട്: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര സമര്‍പ്പണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കൂട്ടു നില്ക്കുന്നതില് പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിക്ക് സമീപം പ്രകടനമായെത്തി. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.പി.അനീഷ്, ജില്ലാ സെക്രട്ടറി ഹരി പട്ടിക്കര എന്നിവര്‍ നേതൃത്വം നല്കി. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന് ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായായിരുന്നു മാര്‍ച്ച്. അവാര്‍ഡ് ചടങ്ങ് നടക്കുന്ന ഇന്ദിരാഗാന്ധി സ്റ്റേഡിയം സ്റ്റാന്റിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സഐഎംഎ ബൈപ്പാസ് റോഡിലേക്ക് നീങ്ങുന്നതിനിടെ പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ഒബിസിമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ.കെ. ഓമകുട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: