സൂററ്റ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആം ആദ്മി എംഎല്‍എ അറസ്റ്റിലായി. ദൽഹി എംഎല്‍എ ഗുലാബ് സിംഗിനെയാണ് ഗുജറാത്തിൽ നിന്നും ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഗുലാബ് സൂററ്റിലെ ഉംമ്ര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യമില്ലാ വാറന്റ് ദല്‍ഹി പോലീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സിംഗ് കീഴടങ്ങിയത്. ഈ കേസില്‍ എംഎല്‍എയുടെ ഡ്രൈവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: