കുമാരപുരം ഡിജിറ്റല്‍ പഞ്ചായത്താകുന്നു

Sunday 16 October 2016 6:04 pm IST

ആലപ്പുഴ: ജില്ലയിലെ കുമാരപുരം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഇ-സാക്ഷരതയജ്ഞത്തിന് തുടക്കം കുറിക്കുന്നു. മുഴുവന്‍ ജനങ്ങളെയും സ്മാര്‍ട്ട് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം പഠിപ്പിച്ച് ഡിജിറ്റല്‍ ലോകത്തിലേക്ക് നയിക്കുന്നതിലൂടെ കുമാരപുരത്തെ ഡിജിറ്റല്‍ ഗ്രാമപഞ്ചായത്തായി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഈ യജ്ഞത്തിലൂടെ തുടക്കം കുറിക്കുന്നത്. വികാസ് പീഡിയ കേരളയുടെ നേതൃത്വത്തില്‍ ഇതിന്റെ ആദ്യപടിയായി 18ന് രാവിലെ പത്തു മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പ്പശാല നടത്തും. ആലപ്പുഴ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ ജില്ലയായും, ആദ്യ ഡിജിറ്റല്‍ ജില്ലയായും മാറുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആദ്യ ഗ്രാമപഞ്ചായത്ത് എന്ന നിലയില്‍ കുമാരപുരത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 18ന് ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് സിന്ധുമോഹന്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.