ചേര്‍ത്തല: അനീനയുടെ ഹൃദയമിടിപ്പ് നിലയ്ക്കാതിരിക്കാന്‍ സുമനസുകള്‍ കനിയണം. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയലാര്‍ പഞ്ചായത്ത് 15-ാംവാര്‍ഡ് ഒശതല മാന്തറനികര്ത്തില് ഷോബിയുടെ മകള്‍ അനീന(രണ്ട്)യുടെ തുടര്‍ ചികിത്സയ്ക്കായാണ് നിര്‍ദ്ധനയായ അമ്മ ഉദാരമതികളുടെ സഹായം തേടുന്നത്.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് രണ്ട് മാസംമുമ്പാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. സാധാരണ നിലയിലെത്തണമെങ്കില്‍ തുടര്‍ചികിത്സ മുടങ്ങാതെ തുടരണം.
പക്ഷെ, കൂലിപ്പണിക്കാരിയായ ഷോബിയും മകന് ബാലാജിയും വൃദ്ധമാതാവും ഉള്‍പ്പെടുന്ന കുടുംബത്തിന് ചികിത്സാച്ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. ഷോബി തൊഴിലുറപ്പ് ഉള്‍പ്പെടെ കൂലിപ്പണികള്‍ക്ക് പോയാണ് പട്ടിണിയകറ്റുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇവര്‍ക്കില്ല. വാടകവീട്ടിലാണ് താമസം.
സഹായം സ്വീകരിക്കുന്നതിന് ഷോബിയുടെ പേരില്‍ കോര്പറേഷന് ബാങ്ക് വയലാര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 023002101003336. ഐഎഫ്എസ്സി കോഡ്: 0000230.
പ്രതികരിക്കാൻ ഇവിടെ എഴുതുക: