നെല്‍കര്‍ഷകര്‍ക്ക് അടിയന്തര സഹായം ചെയ്യണം

Sunday 16 October 2016 6:07 pm IST

എടത്വ: മുഞ്ഞ, കവട, വരിനെല്ല് ഇവയുടെ ആക്രമണത്തില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പണയം വച്ചും പലിശയ്ക്കും കടംവാങ്ങിയുമാണ് കര്‍ഷകര്‍ കൃഷി ഇറക്കിയത്. സാമ്പത്തിക നഷ്ടം കൃഷിക്കാരെ വല്ലാതെ തളര്‍ത്തീരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിച്ച് അടിയന്തിര സഹായം ചെയ്യണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാബു വലിയവീടന്‍, കോശി തുണ്ടിപറമ്പില്‍, നൈനാന്‍ തോമസ്, തോമസുകുട്ടി മാത്യു, ജോജി കരിക്കംപള്ളി, തോമസ് കളപ്പുര, ബിനു ദാമോദരന്‍, വിന്‍സെന്റ്, അന്തോനിച്ചന്‍ കണിച്ചേരി, ഷാബു കണ്ണാടം, ജോണി പുതിയേടം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.