കുറവിലങ്ങാട്: ഓടിക്കൊണ്ടിരുന്ന് ലോറിക്ക് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. കുര്യത്തുപ്രവര്ത്തിക്കുന്ന പ്ലൈവുഡ്ഫാക്ടറിയിലേക്കുള്ള ലോഡുമായെത്തിയ ലോറിക്ക് എം.സി റോഡില്‍ കാളികാവ് പള്ളിക്കുസമീപത്തുവച്ചാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
ബാറ്ററിയില്‍ നിന്നുള്ള ഷോട്ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിനുകാരണമെന്ന് കരുതുന്നു. ലോറിയുടെ എഞ്ചിന്ഭാഗത്തിനടിയില് നിന്നും തീയും പുകയും ഉയര്‍ന്ന് പെടുന്നെ ആളിപ്പടരുകയായിരുന്നു ധൈര്യംകൈവിടാതെ തന്നെ ഡ്രൈവര്‍ ലോറി റോഡരുകിലേക്ക് ഒതുക്കിനിര്‍ത്തി. ഈ സമയംവീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന കരിങ്കുന്നം പൊലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍പൊലീസ് ഓഫീസര്‍ സിബിജോര്‍ജും കാണക്കാരിപഞ്ചായത്ത് സ്റ്റാന്ഡിംഗ്കമ്മിറ്റിചെയര്പേഴ്സണുമായ സെലീമസിബിയും ഓടിയെത്തി വെള്ളം ഉപയോഗിച്ച് തീയണക്കുകയായിരുന്നു. ലോറിയുടെ ഡീസല്ചോര്ന്ന് റോഡിലൊഴുകിയതും സോപ്പുലായനിഉപയോഗിച്ച് ഇവര്‍ കഴുകിനീക്കി.സംഭവമറിഞ്ഞ് കുറവിലങ്ങാട്പൊലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: