കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസിലിടിച്ച് 25 യാത്രക്കാര്‍ക്ക് പരിക്ക്. കോട്ടയത്ത് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും 26-ാം മൈലിന് സമീപത്തെ വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസിലെ െ്രെഡവര്‍ റെജിമോന് വര്‍ഗ്ഗസിന്റെ (42) വലുതുകാലില്‍ സാരമായ പരിക്കേറ്റു. ഇടിയുടെ ആഘതത്തില്‍ ബസിന്റെ സീറ്റില്‍ മുഖം ചെന്നിടിച്ചാണ് കൂടുതല്‍ യാത്രക്കാര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ മേരി ക്യൂന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി.മുണ്ടക്കയത്ത് നിന്നും ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. വാഹനമിടിച്ചതോടെ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. കോട്ടയത്ത് ബസ് എടുത്തപ്പോള്‍ മുതല്‍ അശ്രദ്ധമായിട്ടാണ് െ്രെഡവര്‍ വണ്ടി ഓടിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. െ്രെഡവര്‍ മദ്യപിച്ചിരുന്നതായും യാത്രക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: