ശാന്തമ്പാറ: കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ യുവാവിന്റെ തലക്കടിയേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി സൂര്യനെല്ലി സ്വദേസി രാജു(40) ആണ് പോലീസിന്റെ പിടിയിലായത്. സൂര്യനെല്ലി ചിന്നക്കനാലിന് സമീപം വാടകയ്ക്ക് താമസിച്ച് വരുന്ന പാല സ്വദേശി അലനാ(28)ണ് ആക്രമണത്തില്‍ പരിക്കേറ്റത്.
രാവിലെ ജോലിക്ക് പോകുകയായിരുന്ന യുവാവിന്റെ ഇരുചക്ര വാഹനം യുഡിഎഫ് സമരാനുകൂലികള്‍ തടഞ്ഞ് കമ്പിന് അടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകശ്രമത്തിന് 308 വകുപ്പ് പ്രകാരവും അന്യായി സംഘം ചേര്‍ന്ന് വണ്ടി തടഞ്ഞതിനുമുള്ള വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ എത്തി മടങ്ങുമ്പോഴാണ് എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കേസില്‍ ഇനി 7 പേര് കൂടി പിടിയിലാവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: