ക്വിസ് മത്സരം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Sunday 16 October 2016 9:54 pm IST

കാസര്‍കോട്: ദേശീയ ശിശുദിനമായ നവംബര്‍ 14 മുതല്‍ സാര്‍വ്വദേശീയ ശിശുദിനമായ നവംബര്‍ 20 വരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സാമൂഹികനീതി വകുപ്പിന് കീഴിലുളള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി ബാലാവകാശ വാരാചരണം നടത്തും. കുട്ടികളുടെ അവകാശ സംരക്ഷണം, കുട്ടികള്‍ക്കായുളള വിവിധ നിയമങ്ങള്‍, കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധ രൂപീകരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണം നടത്തുന്നത്. എല്ലാ ജില്ലകളിലും സ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ അടങ്ങുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 സ്‌കൂളുകള്‍ക്ക് ജില്ലാതല ക്വിസ് മത്സരത്തില്‍ പ്രവേശനം ലഭിക്കും. ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 18 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തുന്നത്. കാസര്‍കോട് ജില്ലാതല മത്സരം 22 ന് വിദ്യാനഗര്‍ ചിന്‍മയ വിദ്യാലയത്തില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകള്‍ പങ്കെടുക്കുന്ന ടീമിന്റെ വിശദാംശങ്ങള്‍ അടങ്ങിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തിയ കത്ത് കൊണ്ട് വരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.