ലോസ് ഏഞ്ചല്‍സ്: തെക്ക് പടിഞ്ഞാറന്‍ ലോസ് ഏഞ്ചല്‍സില്‍ വീടിനോട് ചേര്‍ന്നുള്ള ലഘുഭക്ഷണശാലയിലെ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വെടിവെച്ചയാളെ കണ്ടെത്തുവാനുള്ള ശ്രമത്തില്‍ പോലീസ്.
സംഭവം ഉണ്ടായ ഉടനെ പോലീസ് സ്ഥലത്ത് കുതിച്ചെത്തി. വെടിവെപ്പിലേക്ക് നയിച്ച സംഭവം എന്താണ്. എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നീ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: