കൊച്ചി: മതഭീകരവാദികളെ സൃഷ്ടിക്കുന്ന പീസ് സ്കൂള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ചക്കരപ്പറമ്പ് പീസ് സ്കൂളിലേക്ക് മാര്‍ച്ച് നടത്തും. ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പലരും ഈ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നു. മത സ്പര്‍ദ്ധ വളര്‍ത്തുന്ന പീസ് സ്കൂളിന്റെ പ്രവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: