ഗായത്രി വിശ്വമഹായജ്ഞം 2018 ജനുവരിയില്‍

Sunday 16 October 2016 11:11 pm IST

 

ഗായത്രി വിശ്വമഹായജ്ഞത്തോടനുബന്ധിച്ചുള്ള കൂടിയാലോചനാ യോഗം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: തപോവരിഷ്ഠാശ്രമ ആചാര്യന്‍ തഥാതന്റെ കാര്‍മികത്വത്തില്‍ 2018 ജനുവരി 22 മുതല്‍ 28 വരെ കിണാശേരിയില്‍ നടക്കുന്ന ഗായത്രി വിശ്വമഹായജ്ഞത്തോടനുബന്ധിച്ചുള്ള കൂടിയാലോചനാ യോഗം ചേര്‍ന്നു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗായത്രി മന്ത്രം കൊണ്ട് ഹോമവിധാനത്തോടെ നടത്തപ്പെടുന്ന വിശ്വമഹായജ്ഞത്തിനായി അന്തര്‍ദേശീയ തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം, വെട്ടിക്കാട് അദ്വൈതാശ്രമം ബ്രഹ്മചാരി ശാന്തചൈതന്യ, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ മുന്‍ എംപി വി.എസ്. വിജയരാഘവന്‍, മുന്‍ മന്ത്രി വി.സി. കബീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുരുകദാസ്, വിജയന്‍പൂക്കാടന്‍, സുധാകര ബാബു, എം. തങ്കവേലു എന്നിവര്‍ പങ്കെടുത്തു. തപോവരിഷ്ഠാശ്രമം മൈതിസമാഗതന്‍ യാഗവിശദീകരണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.