നിലമാമൂട്: ഭാര്യയേയും മകനേയും കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. കുന്നത്തുകാല്‍ എള്ളുവിള കൈവന്‍കാല റോഡരികത്ത് വീട്ടില്‍ സംസാരശേഷിയില്ലാത്ത സെല്‍വരാജ് ആണ് പരാതിക്കാരന്.
കുന്നത്തുകാലിലെ ഒരു സ്വകാര്യ സ്കൂളിലെ ആയയായ ഭാര്യ സില്‍വ (33)യെയും ഇളയമകന് സനോജി(9)നെയുമാണ് രണ്ടാഴ്ച മുമ്പ് കാണാതായത്. ഈ സ്വകാര്യ സ്കൂളിലെ വാന്‍ ഡ്രൈവറും സില്‍വയുമായി സൗഹൃദത്തിലായിരുന്നതായും ഇതറിഞ്ഞ സ്കൂള്‍ അധികൃതര്‍ രണ്ടുപേരെയും പറഞ്ഞയച്ചതായും സെല്‍വരാജ് നല്കിയ പരാതിയില്‍ പറയുന്നു. വെള്ളറട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: