കാട്ടാക്കട: ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം ഐക്യരാഷ്ട്ര സംഘടന ലോക വിദ്യാര്‍ത്ഥി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പരുത്തിപ്പളളി ജിവിഎച്ച്എസ്എസ്സിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥി ദിനാചരണം നടത്തി.
വിദ്യാര്‍ത്ഥികള്‍ അബ്ദുള്‍ കലാമിന്റെ ഛായാ ചിത്രത്തിനു മുന്പില് മെഴുകുതിരികള്‍ കത്തിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ബൈജു ബി.എസ്സ് നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബി. സജീവ്, വോളന്റിയര്‍ സെക്രട്ടറിമാരായ കിരണ്‍ വിജയന്, അന്‍ഫാസ് ബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: