കണ്ണൂര്‍: സംസ്ഥാന ഊര്‍ജ്ജ വകുപ്പ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഹോം എനര്‍ജി എന്ന വിഷയത്തില്‍ പ്രൊജക്ട് കോമ്പറ്റീഷന്, എനര്‍ജി സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഈസി കോമ്പറ്റീഷന്, കാര്‍ട്ടൂണ്‍ മത്സരം, പെയ്ന്റിംഗ് മത്സരം എന്നിവയാണ് നടത്തുക. 29ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ജിവിഎച്ച്എസ്എസിലാണ് പരിപാടി നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349314018.
പ്രതികരിക്കാൻ ഇവിടെ എഴുതുക: