പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ഷിമോഗ നഗറില്‍ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആനകള്‍ ഈ പ്രദേശത്ത് സ്ഥിരമായി ഇറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം ഏര്ത്തുകൊട്ടയില് ബാബു, തളനാനിയില് മാത്തച്ചന് എന്നിവരുടെ കൃഷിയിടങ്ങളില്‍ വന്ന ആനക്കൂട്ടം 30 ലധികം തെങ്ങുകളും മറ്റു കൃഷികളും നശിപ്പിച്ചു. കാട്ടുപന്നികളുടെ ശല്യം കാരണം വൈദ്യുതി വേലിയും തുണി വേലിയുമൊക്കെ കെട്ടിയാണ് മലയോരത്തെ കര്‍ഷകര്‍ കൃഷി സംരക്ഷിച്ചു പോന്നിരുന്നത് എന്നാല്‍ ആനക്കൂട്ടം ഇറങ്ങിയതോടെ ഇത്തരം വേലികള്‍ കൊണ്ട് യാതൊരു ഗുണവുമില്ലാതെയായി. പയ്യാവൂര്‍ പഞ്ചായത്തിലെ പാടാം കവല, ആടാം പാറ, കാഞ്ഞിര കൊല്ലി, പ്രദേശങ്ങളില്‍ മിക്ക ദിവസങ്ങളിലും ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാറുണ്ട്. വന്യജീവി ശല്യം പരിഹരിക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം നല്‍കണമെന്നും വ്യാപകമായ ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: