ചെറുപുഴ: കഴിഞ്ഞ ഓഗസ്റ്റ് 21ന് ആത്മഹത്യചെയ്ത രാജഗിരിയിലെ വ്യാപാരി മച്ചാനിക്കല്‍ ബേബിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ബേബിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ബിജെപി ഏതറ്റംവരെയും പോകുമെന്നും ഇതിനായി ശക്തമായ പ്രക്ഷോഭങ്ങള്‍ ബിജെപി നേതൃത്വം നല്‍കുമെന്നും പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്കി. പാലങ്ങാടന്‍ മോഹനന് അധ്യക്ഷത വഹിച്ചു. പി.ഗംഗാധരന്, എം.കെ.മുരളി, എം.തമ്പാന്, മോഹനന് പാലേരി, കല്ലറ നാരായണന്, വി.എന്‍.പ്രസാദ്, തെക്കനാട്ട് രാജേന്ദ്രന്, ശ്രീജിത്ത് കാരായി രാജു ചുണ്ട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: